എം എസ് എസിന്റെ സുഹൃത്ത് | എന്‍ജി. പി മമ്മദ് കോയ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

എം എസ് എസിന്റെ സുഹൃത്ത് | എന്‍ജി. പി മമ്മദ് കോയ



ഹദീസ് ആശയങ്ങളുടെ ജീവിക്കുന്ന ഉദാഹരണമായി രുന്നു പ്രിയങ്കരനായ അബ്ദുസ്സലാം സുല്ലമി. അകതാരിലും ആകാരത്തിലും എളിമയും ലാളിത്യവും പ്രകടിപ്പി ച്ചിരുന്ന ഈ മഹാ പണ്ഡിതന് പകരം വെക്കാന്‍ മറ്റൊരാ ളില്ല. നക്ഷത്ര ഹോട്ടലുകളിലും ശീതീകരിച്ച വാഹനങ്ങ ളിലും അഭിരമിക്കുന്ന ആധുനിക മത പ്രഭാഷകരിലും പ്രബോധകരിലും നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു വിനയാന്വിതനായ ഈ ഗുരുവര്യന്‍.

ഒരിക്കല്‍ നോമ്പുകാലത്ത് തിരുവണ്ണൂര്‍ മസ്ജിദില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം വീട്ടിലേക്ക് നോമ്പ് തുറക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചപ്പോഴുളള ഒരു അനുഭവം എനിക്കുണ്ട്. സുന്നത്ത് നമസ്‌കാരം കഴിഞ്ഞതിന് ശേഷം അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം അംഗശുദ്ധി വരുത്തുന്നിടത്ത് ഇരുന്ന് നോമ്പു തുറക്കുന്നതാണ് കണ്ടത്.


കാലത്ത് പള്ളിയിലേക്ക് പ്രഭാഷണത്തിന് വരുമ്പോള്‍ തന്റെ ബാഗില്‍ കരുതിയ രണ്ട് ഉണങ്ങിയ ചപ്പാത്തിയും ഒരു ഗ്ലാസ് വെള്ളവുമാണ് കഴിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച അദ്ദേഹത്തിന്റെ ആ ഭക്ഷണത്തില്‍ പോലുമുളള ലാളിത്യം ജീവിതത്തിന്റെ നിഖില മേഖലകളിലും അദ്ദേഹം പാലിച്ചിരുന്നു. എം എസ് എസ്സിന്റെ സാംസ്‌കാരിക വിഭാഗത്തിന്റെ പ്രവര്‍ ത്തനങ്ങള്‍ക്കും സ്ത്രീധനത്തിനെതിരെയുള്ള പ്രചരണ ങ്ങള്‍ക്കും ആവശ്യമായ മതപരമായ ഉപദേശ നിര്‍ദേശങ്ങള്‍ നിര്‍ലോഭം തരാറുണ്ടായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

-എന്‍ജി. പി മമ്മദ് കോയ

No comments:

Post a Comment

Listen Islam from Right Source