എന്റെ അനുജന്‍ അബ്ദുസ്സലാം സുല്ലമി | എ അബൂബക്കര്‍ (വൈത്തിരി) - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

എന്റെ അനുജന്‍ അബ്ദുസ്സലാം സുല്ലമി | എ അബൂബക്കര്‍ (വൈത്തിരി)



പ്രായംകൊണ്ട് എന്നെക്കാള്‍ ചെറിയവനായിരുന്നുവെങ്കിലും ഉയര്‍ന്ന ചിന്തകൊണ്ടും പക്വതകൊണ്ടും അറിവുകൊണ്ടും എന്നെക്കാള്‍ എത്രയോ വലിയവനായിരുന്നു എന്റെ സഹോദരന്‍ അബ്ദുസ്സലാം.

കുഞ്ഞാപ്പാനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിവരിക ഞാന്‍ യുവാവായിരുന്നപ്പോള്‍ നടന്ന ഒരു സംഭവമാണ്. ഞാന്‍ വീട്ടിലുള്ള സമയം. എന്നെ സ്‌നേഹിക്കുന്ന രണ്ട് വ്യക്തികള്‍ എവിടെനിന്നോ എന്നെപ്പറ്റി കേട്ട ചില ആരോപണങ്ങളുമായി വീട്ടില്‍ വന്നു. ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

ബാപ്പ വീട്ടില്‍ ഇല്ലാതിരുന്നത് ഭാഗ്യം. എന്നാല്‍ കുഞ്ഞാപ്പ വീട്ടില്‍ ഉണ്ടായിരുന്നു. വന്നവര്‍ നിര്‍ത്താനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍ പ്രതികരിക്കാന്‍ വേണ്ടി ഞാന്‍ എഴുന്നേറ്റു. കുഞ്ഞാപ്പ ഓടിവന്ന് എന്നെ തടഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് പക്വമതിയായ, എന്നാല്‍ ശൂരനായ, സ്‌നേഹസമ്പന്നനായ എന്റെ അനുജന്‍ കുഞ്ഞാപ്പയെയാണ്. ഓരോ ആരോപണത്തിന്റെയും മുനയൊടിച്ച് വന്നവരെ ശാന്തരാക്കി തിരിച്ചയച്ചു. ഞാന്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ രംഗം വഷളാകുമായിരുന്നു. ആരോപണങ്ങളെ യുക്തിപൂര്‍വം നേരിടാനും ഖണ്ഡിക്കാനുമുള്ള കഴിവ് പിന്നീട് മതകാര്യങ്ങളില്‍ എതിരാളികളെ നേരിട്ടപ്പോഴും അവന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.


കുട്ടിയായിരുന്നപ്പോള്‍ ഭക്ഷണകാര്യങ്ങളില്‍ അവന് ഇഷ്ടവും അനിഷ്ടവും ഉള്ളവ ഉണ്ടായിരുന്നു. ഇഷ്ടവും അനിഷ്ടവും അവന്‍ പാട്ടിലൂടെയാണ് ഉമ്മാനെ അറിയിച്ചിരുന്നത്. പക്ഷേ പിന്നീട് ആ സ്വഭാവം കണ്ടിട്ടില്ല.

അക്കാലത്ത് ഞാന്‍ കളികളിലും വിനോദങ്ങളിലും തല്‍പരനായിരുന്നു. എന്നാല്‍ മൂപ്പര്‍ക്ക് പ്രിയം വായനതന്നെ. ലളിത ജീവിതം ചെറുപ്പം മുതലേ അവന് ഇഷ്ടമായിരുന്നു. സുല്ലമുസ്സലാമില്‍ പഠിക്കുന്ന കാലത്ത് എടവണ്ണയില്‍ നിന്ന് അരിക്കോട് വരെ അവന്‍ നടക്കും. ബാപ്പ ബസ്സിന് പണം കൊടുക്കാഞ്ഞിട്ടല്ല. പക്ഷേ, വേണ്ടെന്ന് പറയും. അവനെക്കുറിച്ചുള്ള ഓര്‍മകള്‍ തീരുന്നില്ല. എങ്കിലും നിര്‍ത്തുന്നു.

-എ അബൂബക്കര്‍ (വൈത്തിരി)

No comments:

Post a Comment

Listen Islam from Right Source