സുകൃതങ്ങള്‍ക്ക് മരണമില്ല | ഡോ. ജമാലുദ്ദീന്‍ ഫാറൂഖി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

സുകൃതങ്ങള്‍ക്ക് മരണമില്ല | ഡോ. ജമാലുദ്ദീന്‍ ഫാറൂഖി



ഒരു പുരുഷായുസ്സ് പൂര്‍ണമായി ദീനിന് നീക്കിവെച്ച മഹാ മനീഷിയായിരുന്നു അബ്ദുസ്സലാം സുല്ലമി. പ്രകടപരതകളില്ലാത്ത സമീപനം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാക്കി. സമര്‍പ്പിത മനസ്സും അതുത്പാദിപ്പിക്കുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. മരണമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു അത്. അദ്ദേഹം വെട്ടിത്തെളിച്ച വൈജ്ഞാനിക സരണിയിലൂടെ അനുകൂലികളും പ്രതിയോഗികളുമായി ധാരാളം പേര്‍ സഞ്ചരിച്ചു. കര്‍മനിരതവും ക്ലേശപൂര്‍ണവുമായ നാളുകള്‍ക്ക് കൂലി കൊടുക്കുവാന്‍, മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിച്ചു. അദ്ദേഹത്തിന്റെ അനശ്വര ജീവിതം അതോടെ തുടങ്ങിക്കഴിഞ്ഞു.

''നാമാണ് മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തുവെച്ച പ്രവര്‍ത്തനങ്ങളും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നുണ്ട്'' (36:12) 
എന്ന വചനമാണ് ഇത്തരുണത്തില്‍ നാം അനുസ്മരിക്കുന്നത്. ആത്മാര്‍ഥമായ ഉദ്ദേശ്യപൂര്‍ണമായ പ്രവൃത്തികള്‍ക്ക് നമ്മുടെ ജീവിതകാലത്ത് ഉണ്ടാകുന്നതിനെക്കാള്‍ ശക്തവും വ്യാപകവുമായ പ്രതിഫലനം ഉണ്ടാകുന്നത് മരണാനന്തരമായിരിക്കും. അബ്ദുസ്സലാം സുല്ലമിയുടെ വൈജ്ഞാനിക നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ 'ആസാര്‍' സമൂഹത്തില്‍ സജീവമായി നിലനില്‍ക്കും. മതവിജ്ഞാനീയങ്ങളില്‍ അദ്ദേഹം നടത്തിയ അക്ഷര വിപ്ലവം നവോത്ഥാന വീഥിയെ എന്നും ദീപ്തമാക്കുകയും ചെയ്യും.
ഇനി മൗലവിയുടെ കുറിപ്പുകളും പുസ്തകങ്ങളും മാത്രം... | 2013 മെയ് 20 | കൊട്ടപ്പുറം


പക്വവും ഗവേഷണാധിഷ്ഠിതവുമായിരുന്ന അദ്ദേഹത്തിന്റെ മതവിജ്ഞാന പഠനങ്ങള്‍ അക്കാദമികമായി അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തിനും പ്രാധാന്യവുമുണ്ട്. വിമര്‍ശനങ്ങളെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞത് പ്രമാണബദ്ധ വൈജ്ഞാനികാടിത്തറയില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം എന്നതുകൊണ്ടായിരുന്നു. ഇടവേളകളില്ലാതെ വായനയും നിഷ്പക്ഷ അപഗ്രഥനവും സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തിയുള്ള നിരൂപണവും സങ്കീര്‍ണതകളില്ലാത്ത രചനാശൈലിയും അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളെ കൂടുതല്‍ ജനകീയമാക്കി. ഈ രംഗത്ത് സംഘടനാന്ധത പാടില്ലെന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു. അബ്ദുസ്സലാം സുല്ലമി മുന്‍ഗാമികളോടൊപ്പം ജീവിച്ചു. സമകാലീനരോടൊത്തും ജീവിച്ചു. വരുംതലമുറയിലും അദ്ദേഹം ജീവിക്കും. ഭൂമിക്കടിയില്‍ കിടക്കുമ്പോഴും പതിനായിരങ്ങളുടെ ഹൃദയങ്ങളില്‍ ജീവനോടെയിരിക്കുകയെന്നത്, സൗഭാഗ്യം തന്നെയാണ്. പുണ്യങ്ങള്‍ക്കും സുകൃതങ്ങള്‍ക്കും മരണമില്ല. അല്ലാഹു അദ്ദേഹത്തെയും നമ്മെയും അനുഗ്രഹിക്കട്ടെ.

-ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

No comments:

Post a Comment

Listen Islam from Right Source