എന്റെ സഹപ്രവര്‍ത്തകന്‍ | എ അബ്ദുല്‍അസീസ് മദനി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

എന്റെ സഹപ്രവര്‍ത്തകന്‍ | എ അബ്ദുല്‍അസീസ് മദനി



1980-ല്‍ ജാമിഅ നദ്‌വിയ്യയില്‍ മൗലവിയുടെ കൂടെ അധ്യാപകനായി ചേര്‍ന്നതു മുതലാണ് അബ്ദുസ്സലാം സുല്ലമിയുമായുള്ള ബന്ധം സുദൃഢമായത്. മര്‍ഹൂം അലി അക്ബര്‍ മൗലവി ജാമിഅയിലെ പ്രിന്‍സിപ്പലായിരുന്ന സമയത്താണ് ഞാന്‍ ജാമിഅയിലെത്തുന്നത്. അബ്ദുസ്സലാം സുല്ലമിയാണ് എന്നെ അവിടേക്ക് ക്ഷണിച്ചത്. ഇരുപത്തഞ്ച് വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ചു. അലി അക്ബര്‍ മൗലവിയും അബ്ദുസ്സലാം സുല്ലമിയുമായുള്ള സഹവാസം വൈജ്ഞാനികമായും പ്രബോധനരംഗങ്ങളിലും എന്നില്‍ വലിയ സ്വാധീനം ചെലുത്തി.

പ്രമാണങ്ങള്‍ സ്വീകരിക്കുന്നേടത്തുള്ള കണിശമായ നിലപാട് സുല്ലമിയെ പലരില്‍ നിന്നും വ്യതിരിക്തനാക്കി. ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ച നിയമങ്ങളുടെ വെളിച്ചത്തില്‍ ഹദീസുകളെ വിലയിരുത്തിയതിന്റെ പേരില്‍ എത്ര വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമാണ് ആ പണ്ഡിതന് ഏറ്റുവാങ്ങേണ്ടിവന്നത്. ആരുടെയും പ്രലോഭനങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ വിധേയനാകാതെ അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ട് അദ്ദേഹം തന്റെ ദൗത്യവുമായി മുമ്പോട്ടുനീങ്ങി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജന.സെക്രട്ടറിയായിരുന്ന മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയും എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുമെല്ലാം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ അംഗീകരിച്ചവരായിരുന്നു.


നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനത്തിന് വേണ്ടി നിര്‍ലോഭമായ സാമ്പത്തിക സഹായങ്ങള്‍ മൗലവി നല്‍കിയിരുന്നതിന് ഈയുള്ളവന്‍ പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഞങ്ങള്‍ ജാമിഅയിലും എടക്കര ഗൈഡന്‍സ് കോളെജിലും ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലത്തും സഹപ്രവര്‍ത്തകരായി ജോലി ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം സുല്ലമിയില്‍ നിന്ന് നല്ല വാക്കുകളും പെരുമാറ്റങ്ങളുമാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ചിലര്‍ അദ്ദേഹത്തെ നോവിച്ചുകൊണ്ട് എഴുതിയ ലഘുലേഖകളും കത്തുകളും അദ്ദേഹം എന്റെ കൈകളില്‍ തന്നപ്പോള്‍ സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണല്ലോ ഇദ്ദേഹത്തിന് ഇത്രയധികം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നത് എന്ന് ആലോചിക്കുകയും ചില കത്തുകള്‍ക്ക് ഞാന്‍ തന്നെ മറുപടി എഴുതുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടുള്ള അളവറ്റ സ്‌നേഹവും ബഹുമാനവുമാണ് എന്നെ അതിന് പ്രേരിപ്പിച്ചത്.

-എ അബ്ദുല്‍അസീസ് മദനി

No comments:

Post a Comment

Listen Islam from Right Source